Latest NewsGulf

അബുദാബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു

അതേസമയം, വേഗപരിധിയിലെ ഇളവ് ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍

അബുദാബി:  ഇനി അബുദാബിയിൽ വേഗപരിധി ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതാണ്.
മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ വാഹനമോടിക്കാമായിരുന്നു. എന്നാല്‍, ഇനി മുതല്‍ രേഖപ്പെടുത്തിയ വേഗപരിധി കടക്കുന്നവർ നിയമനടപടി നേരിടേണ്ടി വരും.

ALSO READ: 21 ദിവസത്തേക്ക് അബുദാബിയില്‍ പാര്‍ക്കിങ് ഫൈൻ ഇല്ല

അബുദാബി റോഡുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ മാറ്റം നടപ്പാക്കുന്നത്. അതേസമയം, വേഗപരിധിയിലെ ഇളവ് ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ അമിതവേഗത്തിനുള്ള പിഴ ശിക്ഷ പകുതിയായി കുറക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തേ 60 കിലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്നിടത്ത് 80 കിലോമീറ്ററായി വേഗപരിധി മാറ്റി രേഖപ്പെടുത്തുമെങ്കിലും ഇതിലൂടെ മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ പോലും അമിതവേഗത്തിന് പിടിയിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button