ആലപ്പുഴ: സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒന്‍പത് വീഡിയോകളാണ് നീക്കം ചെയ്തത്. ആവേശം സ്‌റ്റൈലില്‍ കാറില്‍ സ്വമ്മിംഗ് പൂള്‍ നിര്‍മിച്ച് നിരത്തില്‍ വാഹനമോടിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയിരുന്നു. നിയംലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷനും ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി.
ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം.
ഇതിന് പിന്നാലെ എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ളവയ്ക്ക് സഞ്ജുവിനെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചിരുന്നു. പണക്കൊഴുപ്പും അഹങ്കാരവുമാണ് ഇക്കാര്യത്തില്‍ സഞ്ജു ടെക്കിക്ക് എന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം.
Post Your Comments