
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടു. സുരാജ് ഓടിച്ച കാർ ഉദ്യോഗസ്ഥർ പരിശോധിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സുരാജിന്റെ വാഹനമാണ് പാലാരിവട്ടത്തു വച്ച് ബൈക്കുമായി കൂട്ടിയിടിച്ചത്.
ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര വ്യോമയാന മന്ത്രാലയം
അപകടത്തിൽ മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായി സുരാജ് വെഞ്ഞാറമൂടിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു.
Post Your Comments