തിരുവനന്തപുരം: ട്രാഫിക് നിയമത്തിൽ പരിഷ്‌കരണവുമായി യുഎഇ. നിയമലംഘനത്തിന് 2000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിലും മോശം കാലാവസ്ഥയിലും സുരക്ഷ ഉറപ്പാക്കാനായാണ് ട്രാഫിക് നിയമങ്ങളിൽ യുഎഇ മാറ്റം വരുത്തിയത്. ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Read Also: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ വിഷം കഴിച്ച് ഷിനോ മാത്യു
മാറ്റത്തിന്റെ ഭാഗമായി 1997ലെ മന്ത്രിതല പ്രമേയം നമ്പർ 130ലെ ആർട്ടിക്കിൾ 1ലും 1995ലെ 21ാം നമ്പർ ഫെഡറൽ നിയമത്തിന്റെ നടപ്പാക്കൽ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് പിഴ ചുമത്തുന്നതിന് പുറമേ ബ്ലാക് പോയിന്റുകളുും ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ, മഴവെള്ളത്തിന്റെ ഒഴുക്ക്, കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങൾ എന്നിവയാണ് അപകട സാഹചര്യങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകളിലോ വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലോ അണക്കെട്ടുകളിലോ സന്ദർശനം നടത്തുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. ഗതാഗതം നിയന്ത്രണത്തോട് സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലൻസ്, റെസ്‌ക്യൂ വാഹനങ്ങൾ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ ലഭിക്കുക.
Read Also: ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
Post Your Comments