Latest NewsKeralaIndia

എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ചു; മലയാളി യുവാവ് പിടിയിൽ

എമിഗ്രേഷന്‍ ഉദ്യോഗസ്ഥ യാത്രാരേഖകള്‍ പരിശോധിക്കുന്നതിനിടെ

ബെംഗലൂരു: എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ച മലയാളി യുവാവ് അറസ്റ്റിൽ.
കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് മലയാളി യുവാവ്
മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എമിഗ്രേഷന്‍ എക്‌സിറ്റ് ഗേറ്റിലായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് സ്വദേശി ബ്രിജേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ ബെംഗളൂരു ബെമല്‍ ലേഔട്ടില്‍ താമസിചുവരികയായിരുന്നു.

ALSO READ: ദുബായിൽ എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ച പ്രവാസി യുവതിക്ക് സംഭവിച്ചത്

സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തിയതായിരുന്നു ബ്രിജേഷ്. എമിഗ്രേഷന്‍ ഉദ്യോഗസ്ഥ യാത്രാരേഖകള്‍ പരിശോധിക്കുന്നതിനിടെ ബ്രിജേഷ് ഇവരോട് അസഭ്യം പറയുകയും ലൈംഗികച്ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകി.

shortlink

Post Your Comments


Back to top button