ന്യൂഡൽഹി: ഹോക്കിയിലെ ഏറ്റവും വലിയ ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും വേദിയാകുന്ന ലോക പോരാട്ടത്തിന് ജനുവരി 13 ന് തുടക്കമാകും. ഇന്ത്യയുടെ ആദ്യമത്സരത്തിൽ സ്പെയിനാണ് എതിരാളി. റൂർക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്പെയിൻ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയ്ൽസിനെ നേരിടും.
ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ജനുവരി 13 ന് 2016 ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ അർജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 44 മത്സരങ്ങളാണുള്ളത്. ഫൈനൽ ജനുവരി 29 നാണ് നടക്കുക. ഭുവനേശ്വറാണ് ഫൈനലിന് വേദിയാകുന്നത്.
Post Your Comments