കുവൈറ്റ് സിറ്റി : ഇനി അടിയന്തര സാഹചര്യങ്ങളിൽ സന്ദർശക വിസ നീട്ടാം. പൗരത്വ-പാസ്പോർട്ട് വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് അൽ സബാഹ് ആണ് ഈ വിവരം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാനുഷിക പരിഗണനയിലാകും കാലാവധി നീട്ടിനൽകൽ. നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടായിരിക്കണം കാലാവധി ദീർഘിപ്പിച്ചുകൊടുക്കേണ്ടതെന്നും താമസകാര്യ വകുപ്പിന്റെ വിവിധ മേഖലാ ഓഫിസുകളിലേക്ക് അയച്ച സർക്കുലറിൽ അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഭിക്ഷാടനം : കുവൈറ്റിൽ നിരവധി പേർ പിടിയിൽ
നേരത്തേ ആശ്രിത സന്ദർശക വിസ യിൽ വരുന്ന മാതാപിതാക്കൾ, മക്കൾ, ഭാര്യ/ഭർത്താവ് എന്നിവർക്ക് മൂന്നുമാസം വരെയായിരുന്നു കുവൈറ്റിൽ താമസിക്കുന്നതിനുള്ള കാലാവധി. മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഒരുമാസവുമാണ് കാലാവധി.മാനുഷിക പരിഗണന അനിവാര്യമായ സാഹചര്യങ്ങളിൽ രണ്ടാഴ്ചത്തേക്ക് വീസ പുതുക്കി നൽകാനാണ് പുതിയ തീരുമാനം.
Post Your Comments