ലക്നോ : നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് തൊഴിലാളിക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ ബാസ്തി ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ ഇരുമ്പ് തൂണുകൾ മണ്ണിൽ താഴ്ന്നുപോയതാണ് അപകടത്തിനു കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രദേശത്ത് ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെട്ടത്. സംസ്ഥാന ഗതാഗതവകുപ്പ് നേരിട്ട് പണി നടത്തി വന്ന പാലത്തിന്റെ 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിരുന്നു.
Also read : നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു
Post Your Comments