ന്യൂ ഡൽഹി : ഇതുപോലുള്ള കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് ലഭിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ വൻ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. . കൈകൾ കൂപ്പി ഉത്തർപ്രദേശ് സർക്കാരിനോട് അപേക്ഷിക്കുകയാണ്, പെൺകുട്ടിക്കെതിരെ കൊടുംക്രൂരത കാട്ടിയ പ്രതികളെ കഴിയുന്നതും വേഗം തൂക്കിലേറ്റണമെന്നു കെജ്രിവാൾ പറഞ്ഞു.
ഭീം ആർമി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി നിരവധിപേരും പ്രതിഷേധത്തിൽ പങ്കെടുത്തു. യുപി മുഖ്യമന്ത്രി രാജിവയ്ക്കുകയും പെൺകുട്ടിക്ക് നീതി ലഭിക്കുകയും ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭീം ആർമി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, നടി സ്വര ഭാസ്കര്‍, ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് എന്നിവരും വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തു.
Post Your Comments