Latest NewsKerala

നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു

തിരുവനന്തപുരം: നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു. ശബ്ദം കേട്ട് വഴിയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഇന്നു രാവിലെയാണ് സംഭവം. ചെങ്കല്‍ ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.

Also read : അണ്ണാന്‍കുഞ്ഞിനെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്; രസകരമായ സംഭവം ഇങ്ങനെ

പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കും മാതൃകാ ആശുപത്രിക്കും നടുവില്ലുണ്ടായിരുന്ന തണല്‍ മരമാണ് കടപുഴകിവീണത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം അപകടാവസ്ഥയിലായിരുന്നു. മരം വീഴുന്നതിനു തൊട്ടു മുന്‍പുവരെ ബസിനുള്ളില്‍ ഉണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വഴയില വഴി പുള്ളിക്കോണത്തേക്ക് സര്‍വീസ് നടത്തുന്ന ബസിന് മുകളിലേക്കാണ് മരം വീണത്. ബസ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button