ന്യൂ ഡൽഹി : ഹത്രാസിൽ പീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ യോഗി സര്‍ക്കാരിനെതിരെ കോൺഗ്രസ് നേതാവും, വയനാട് എം പിയുമായ രാഹുൽ ഗാന്ധി. അസത്യത്തെ എതിര്‍ക്കുമ്ബോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാന്‍ കഴിയും. ഞാന്‍ ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. ഞാന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കുമെന്നും മഹാത്മഹാന്ധിയുടെ ഭൂമിയിലുള്ള ആരെയും ഞാന്‍ ഭയപ്പെടുകയില്ലെന്നും ഗാന്ധി ജയന്തി ദിനത്തില്‍ രാഹുൽ ഗാന്ധിട്വീറ്റ് ചെയ്തു.
‘मैं दुनिया में किसी से नहीं डरूंगा… मैं किसी के अन्याय के समक्ष झुकूं नहीं, मैं असत्य को सत्य से जीतूं और असत्य का विरोध करते हुए मैं सभी कष्टों को सह सकूं।’
गाँधी जयंती की शुभकामनाएँ।#GandhiJayanti
— Rahul Gandhi (@RahulGandhi) October 2, 2020
Also read : ‘ഹലോ.. ഉസ്മാൻ ഞാൻ പെട്ടു’; സോഷ്യല്‍ മീഡിയകളില്‍ ചെന്നിത്തലയെ പരിഹസിച്ച് ഇടതു നേതാക്കള്‍
ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ യുപി പോലീസ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. എഫ്ഐആറില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന 150 ഓളം പ്രവര്‍ത്തകരുടേയും പേരുണ്ട്. ഇരുവരും ഹത്രാസ് സന്ദര്‍ശനം പ്രഖ്യാപിച്ചതിന്റെ പിന്നാലെ തന്നെ യുപി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Post Your Comments