Latest NewsIndiaNews

ത​ന്നെ ത​ള്ളി​യി​ട്ട സം​ഭ​വം വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല ; രാ​ജ്യ​ത്തെ ആ​കെ ഒ​രു മൂ​ല​യി​ലേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും അ​ടി​ച്ചൊ​തു​ക്കു​ക​യു​മാ​ണ് : രാ​ഹു​ൽ ഗാ​ന്ധി

ന്യൂ ഡൽഹി : ഉ​ത്ത​ർ​പ്ര​ദേ​ശ് ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ ഉ​ന്തി​ലും ത​ള്ളി​ലും നി​ല​ത്തു​വീ​ണ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രണവുമായി കോ​ൺ​ഗ്ര​സ് നേ​താവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ത​ള്ളി​വീ​ഴ്ത്തി​യ​ത് കാ​ര്യ​മാ​ക്കു​ന്നി​ല്ല. രാ​ജ്യ​ത്തെ ആ​കെ ഒ​രു മൂ​ല​യി​ലേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും അ​ടി​ച്ചൊ​തു​ക്കു​ക​യു​മാ​ണ്. ലാ​ത്തി​യും ത​ള്ളി​വീ​ഴ്ത്ത​ലും സ​ഹി​ക്കാ​ൻ‌ തയ്യാറാണ്. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്നതാണ് തന്റെ ജോലി ,​ അത് ന​മ്മു​ടെ ക​ർ​ത്ത​വ്യമാണ്. യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ​യാ​ണ് ത​ള്ളി വീ​ഴ്ത്തി​യ​ത്. പെ​ൺ മ​ക്ക​ളു​ള്ള കുടുംബങ്ങൾക്കിത് മനസിലാകും. നി​ങ്ങ​ൾ​ക്ക് ഒ​രു മ​ക​ളി​ല്ലെ​ങ്കി​ൽ ഹ​ത്രാ​സി​ലെ കൊ​ല​പാ​ത​കം മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കണമെന്നു രാഹുൽ പറഞ്ഞു.

Also read :എന്റെ മകളോട് സംസാരിക്കുന്നതിൽ ഇടപെടാന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്റ്റാഫിനെന്ത് അധികാരം ?; ട്രെയ്‌നിലെ രസകരമായ കഥ വിവരിച്ച്‌ നടന്‍ കൃഷ്ണകുമാര്‍

നി​ങ്ങ​ളെ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട ശേ​ഷം മ​ക​നെ കൊ​ല​പ്പെ​ടു​ത്തു​ന്നു. ക​ള​ക്ട​ർ എ​ത്തി​യി​ട്ട് വാ​യ തു​റ​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​പോ​കും യു​പി സ​ർ​ക്കാ​ർ ഇ​വി​ടെ ത​ന്നെ കാ​ണുമെന്നു അ​വ​ർ നി​ങ്ങ​ളോ​ട് പ​റ​യു​ക​യാ​ണ്. താ​ൻ അ​വി​ടെ പോ​യ​ത് അ​വ​ർ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് പ​റ​യാ​നാ​ണ്. ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ടു​ന്ന എ​ല്ലാ സ്ത്രീ​ക​ൾ​ക്കു​മാ​യി താ​ൻ ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button