Latest NewsAutomobile

ബി​എം​ഡ​ബ്ല്യു സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത

ന്യൂ ഡൽഹി : ബി​എം​ഡ​ബ്ല്യു സ്വ​ന്ത​മാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കുന്നവർക്ക് ഇനി സന്തോഷിക്കാം. 360 ഡി​ഗ്രി പ്രോ​ഗ്രാം എന്ന പേരിൽ ബി​ ഫി​നാ​ന്‍​സ് സൗ​ക​ര്യ​വുമായി ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ. ഈ ​മാ​സം മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍  അം​ഗീ​കൃ​ത ഷോ​റൂ​മു​ക​ളി​ല്‍​നി​ന്ന് വാ​ഹ​നം വാ​ങ്ങു​ന്ന​വ​ര്‍​ക്കാ​ണ് ​ആ​നു​കൂ​ല്യം. 7.99 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ലി​ശ​യി​ല്‍ രാ​ജ്യ​ത്തെ​വി​ടെ​യും വാ​ഹ​ന​വാ​യ്പ ല​ഭി​ക്കും. ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ള്‍​ക്കും വാ​യ്പ സൗകര്യം ലഭ്യമാണ്.

Also readവോഡഫോൺ വരിക്കാർക്ക് സന്തോഷിക്കാം : കിടിലൻ ഓഫർ ഇങ്ങനെ

ആ​ഡം​ബ​ര വാ​ഹ​ന​മെ​ങ്കി​ലും വി​ശ്വാ​സ​യോ​ഗ്യ​മാ​യ ഇ​എം​ഐ വ്യ​വ​സ്ഥ​യി​ലാ​ണ് 360 ഡി​ഗ്രി ഫി​നാ​ന്‍​സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ ചെ​യ​ര്‍​മാ​ന്‍ വി​ക്രം പ​വ. പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളും സ​ര്‍​വീ​സു​ക​ളു​മാ​യി ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ എ​ത്താ​നാ​ണ്  ശ്ര​മി​ക്കു​ന്ന​ത്. വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി ബി​എം​ഡ​ബ്ല്യു ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ് ഇ​ന്ത്യ​യാ​ണ് വാ​യ്പ ന​ല്കു​കയെന്നും കു​റ​ഞ്ഞ ഡൗ​ണ്‍ പേ​മെ​ന്‍റ്, ആ​ര്‍​ക്കും പ​ര്യാ​പ്ത​മാ​യ പേ​മെ​ന്‍റ് പ്ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ത​ങ്ങ​ള്‍ ന​ല്കു​ന്ന​തെ​ന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button