Latest NewsNewsIndia

ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്നു: പ്രതികൾക്കായി തെരച്ചിൽ

ബംഗളൂരു: ബിഎംഡബ്ല്യുവിന്റെ ചില്ല് തകർത്ത് ലക്ഷക്കണക്കിന് രൂപ കവർന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പോലീസ്. ബംഗളൂരുവിലാണ് സഭവം. പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകർത്ത് 14 ലക്ഷം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. ഡ്രൈവർ സീറ്റ് വശത്തെ ചില്ലു തകർത്ത് അകത്ത് കയറിയാണ് മോഷ്ടാക്കൾ പണം കവർന്നത്. പ്രതികൾക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Read Also: മു​ന്‍വൈ​രാ​ഗ്യം തീ​ര്‍ക്കാ​ന്‍ അ​മി​ത​വേ​ഗ​ത്തി​ൽ ഓടി​ച്ച് അന്യസംസ്ഥാന തൊഴിലാളികളെ കാറിടിപ്പിച്ചു: യുവാവ് അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. ഒരു കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യു എക്‌സ്5 കാറാണ് മോഷണസംഘം തകർത്തത്.

മോഹൻ ബാബുവെന്ന വ്യക്തിയുടെ പേരിലുള്ളതാണ് ബിഎംഡബ്ല്യു കാർ. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് മോഹൻ ബാബു വ്യക്തമാക്കി.

Read Also: വാ​ഹ​ന പ​രി​ശോ​ധ​നയ്ക്കിടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: യു​വാ​വ് പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button