Festivals

സ്വാതന്ത്രാനന്തരം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ

ഭരണപക്ഷം വിദ്യഭ്യാസ രംഗത്ത് അനവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്

ഓരോ വ്യക്തിയുടെയും വികസനത്തിനുളളതും രാഷ്ട്രം ഒന്നാകെ പടുത്തുയര്‍ത്തിയിരിക്കുന്നതുമായ അടിത്തറയാണ് വിദ്യാഭ്യാസം. സ്വാതന്ത്രാനന്തരം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ ഉണ്ടായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രോല്‍സാഹിപ്പിക്കാൻ ഇതുവരെ വന്ന ഓരോ സർക്കാരും ശ്രമിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ മേന്മയും ലഭ്യതയും വര്‍ധിപ്പിക്കാന്‍ വ്യത്യസ്തമായ നൂതന ആശയങ്ങള്‍ നടപ്പാക്കിവരികയാണ് ഓരോ വർഷവും .

ഭരണപക്ഷം വിദ്യഭ്യാസ രംഗത്ത് അനവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമത്തിലൂടെ വിദ്യാഭ്യാസ വായ്പകളും സ്‌കോളര്‍ഷിപ്പുകളും യാഥാര്‍ഥ്യമാക്കുന്നതിനും വിലയിരുത്തുന്നതിനുമായി പൂര്‍ണമായി ഐ.ടി.അധിഷ്ഠിതമായ ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി രൂപീകരിച്ചു.

Read also:മലയാളി യുവാവ് ദുബായിൽ നീന്തൽ കുളത്തിൽ മരിച്ചതായി റിപ്പോർട്ട്

അധ്യാപനത്തിന്റെ മേന്മ ഉറപ്പുവരുത്തുന്നതിനായി അധ്യാപകര്‍ക്കു പരിശീലനം നല്‍കാന്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മിഷനു തുടക്കമിട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ആഗോളവീക്ഷണം പകര്‍ന്നുനല്‍കുന്നതിനായി ക്ലാസെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ്യ വിദ്യാഭ്യാസ, ശാസ്ത്രപഠനകേന്ദ്രങ്ങളിലെ അധ്യാപകരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും ക്ഷണിക്കുന്നതിനായി ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വര്‍ക്ക് (ഗ്യാന്‍) ആരംഭിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (എം.ഒ.ഒ.സി.) ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും അറിവു സമ്പാദിക്കുന്നതിനും നാഷണല്‍ ഇ-ലൈബ്രറി സഹായകമാകും. മക്കളുടെ പഠനപുരോഗതി വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുന്ന മൊബൈല്‍ സാങ്കേതികവിദ്യയാണ് ശാലദര്‍പ്പണ്‍. പെണ്‍കുട്ടികള്‍ക്കു പഠനസൗകര്യമൊരുക്കാനും കോഴ്‌സുകളില്‍ പ്രവേശനം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഉഡാന്‍ പദ്ധതി. ഇത്തരം പദ്ധതികൾ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തി എന്നതിൽ സംശയം ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button