ന്യൂ ഡൽഹി : ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ഗാന്ധിയൻ മൂല്യങ്ങൾ കാത്തു സൂക്ഷിക്കണമെന്നും .സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നൽകണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഒരു നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത് ലക്ഷ്യത്തിലെത്തിച്ചേരാന്‍ അലസതവെടിഞ്ഞ് മനസ്സുറപ്പോടെ മുന്നോട്ടുപോകണം. നമ്മുടെ ത്രിവര്‍ണ പതാക നമ്മുടെ രാജ്യത്തിന്‍റ അഭിമാനമാണെന്നും അത് ഒരു പ്രതീകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇന്ന് ചരിത്രത്തില്‍ ഇന്നേ വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നമ്മള്‍ ഏറെക്കാലമായി കാത്തിരുന്ന പല ലക്ഷ്യങ്ങളും കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാവര്‍ക്കും വൈദ്യുതി, വെളിയിട വിസര്‍ജന വിമുക്തം, എല്ലാവര്‍ക്കും പാര്‍പ്പിടം, ദാരിദ്ര നിര്‍മാര്‍ജനം തുടങ്ങിയ ലക്ഷ്യങ്ങള്‍ ഉടന്‍ തന്നെ രാജ്യം കൈവരിക്കും.
പൗരന്മാര്‍ക്ക് സുഭിഷമായി ഭക്ഷണമൊരുക്കാന്‍ കഷ്‌ടപ്പെടുന്ന കര്‍ഷകര്‍, രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി കാവല്‍ നില്‍ക്കുന്ന സൈനികര്‍ എന്നിവരെ ആദരിക്കണമെന്നും . രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലികഴിച്ച് പോലും പോരാടിയ ദീരദേശാഭിമാനികളെയും നമ്മള്‍ ബഹുമാനിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
Post Your Comments