മുംബൈ: സ്‌കൂളില്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ വിദ്യാര്‍ഥിനി മരിച്ചു. ഗുളിക കഴിച്ച 160 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുുതരമാണ്. ഗോവംടിയിലെ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ഥിനി ചാന്ദിനി ശൈഖ് (12) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌കൂളില്‍ ഗുളിക വിതരണം ചെയ്തത്. ചൊവ്വാഴ്ച സ്‌കൂളില്‍ വരാതിരുന്ന കുട്ടി ബുധനാഴ്ചയും വ്യാഴാഴ്ചയും എത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തില്‍ വിഷാംശമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Read Also : വിഷം കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു, ഒപ്പം വിഷം കഴിച്ച യുവാവ് അറസ്റ്റില്‍
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് ആറിനാണ് ബി എം സി സ്‌കൂളില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കിയത്.
Post Your Comments