Latest NewsKerala

വെള്ളത്തിനൊപ്പം സെല്‍ഫി; പാ​ല​ത്തി​ല്‍ പോലീസിന്‍റെ തുണിമറ

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​ണാ​ന്‍ ഈ പാ​ല​ത്തി​ല്‍ വാ​ഹ​നങ്ങള്‍ നി​റു​ത്തി​യതാണ്

ആ​ലു​വ : ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പെ​രി​യാ​റി​ലൂടെ ഒഴുകുന്ന വെള്ളത്തിനൊപ്പം സെല്‍ഫി എടുക്കാനുള്ള ആളുകളുടെ തിരക്ക് കാരണം ആലുവയിൽ ഗതാഗതം സ്തംഭിച്ചു. ഇതോടെ ആ​ലു​വ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ്മ പാ​ല​ത്തി​ല്‍ പോലീസ് തുണിമറ നിർമിക്കുകയും ചെയ്തു.

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​ണാ​ന്‍ ഈ പാ​ല​ത്തി​ല്‍ വാ​ഹ​നങ്ങള്‍ നി​റു​ത്തി​യതാണ് ഗാതഗത കു​രു​ക്കി​ന് ഇ​ട​യാ​ക്കിയത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് പാ​ല​ത്തിന്‍റെ തൂ​ണു​ക​ളി​ല്‍ തു​ണി ഉ​പ​യോ​ഗി​ച്ച്‌ പെ​രി​യാ​റി​ലെ കാ​ഴ്‌​ച മ​റ​യ്ക്കുകയായിരുന്നു.

Read also:സകല കണക്ക് കൂട്ടലുകളും തകര്‍ത്ത് കുതിച്ചുയരുന്ന ജലനിരപ്പ് : അണക്കെട്ടിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​നം വെ​ള്ള​പ്പൊ​ക്കം കാ​ണാ​ന്‍ പാ​ല​ത്തി​ലേ​ക്ക് വ​ന്നു. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് രാ​വി​ലെ ത​ന്നെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ല്‍ നി​ന്നും മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ലം പോ​ലീ​സ് വ​ടം ഉ​പ​യോ​ഗി​ച്ച്‌ അ​ട​ച്ചു കെ​ട്ടി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button