സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയ്ക്കു എവിടുന്നു തുടങ്ങണം എങ്ങിനെ തുടങ്ങണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു. 1947 ആഗസ്റ്റ് 15 നുശേഷം സ്വന്തം അസ്തിത്വത്തില്‍ നിന്നാണ് ഇന്ത്യ തുടങ്ങിയത്. ഇപ്പോള്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമെന്ന വിശേഷണം ഇന്ത്യയ്ക്കു സ്വന്തമാണ്. ഇന്ത്യയുടെ ഈ നേട്ടത്തിനു പിന്നില്‍ ഒട്ടനവധി പേരുടെ തല വളരെയധികം പ്രയത്‌നിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഈ നേട്ടത്തിനു പിന്നിലെ ഘടകങ്ങള്‍ ഇവയൊക്കെയാണ്
പഞ്ചായത്തീരാജ്
വികസനത്തിന്റെ ചരടും അധികാരത്തിന്റെ ചക്രവും പഞ്ചായത്തുകള്‍ക്കു വിഭജിച്ചു നല്‍കുന്നതായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തന്ത്രപരമായ സാമ്പത്തിക തീരുമാനം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണു വികസന, സാമ്പത്തിക പദ്ധതികള്‍ വിഭാവനം ചെയ്തത്. ഗ്രാമീണ ഇന്ത്യയിലേക്കു ഭരണവും വികസന പദ്ധതികളും ഇറങ്ങിച്ചെല്ലാന്‍ പദ്ധതി സഹായകരമായി.
ലൈസന്‍സ് രാജ്, പെര്‍മിറ്റ് രാജ്
ജവാഹര്‍ ലാല്‍ നെഹ്റു കൊണ്ടുവന്ന അടുത്ത പരിഷ്‌കാരമായിരുന്നു ലൈസന്‍സ്, പെര്‍മിറ്റ് സംവിധാനം. 1947 മുതല്‍ 1990 വരെ ഈ സംവിധാനമാണുണ്ടായിരുന്നത്. രാജ്യകേന്ദ്രീകൃത സമ്പദ്വ്യവസ്ഥയ്ക്കു തുടക്കം കുറിച്ചത് ലൈസന്‍സ് വ്യവസ്ഥയോടെയാണ്.
തൊഴിലുറപ്പ്
ഗ്രാമീണ ഇന്ത്യയുടെ വാങ്ങല്‍ശേഷി ഉയര്‍ത്താനുള്ള തൊഴിലുറപ്പു പദ്ധതികള്‍ക്കു തുടക്കം കുറിച്ചു. മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയെന്നു പേരു ലഭിക്കുന്നതു വര്‍ഷമേറെ കഴിഞ്ഞിട്ടാണ്.
ഹരിത വിപ്ലവം
1960 നെ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതു ഹരിത ലിപികള്‍ക്കൊണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പാദകരായി മാറാന്‍ ഹരിതവിപ്ലവത്തിലൂടെ കഴിഞ്ഞു.
ധവള വിപ്ലവം
60-70 കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദകരാക്കി ഇന്ത്യയ മാറ്റി, ധവള വിപ്ലവം
ആദ്യ പ്രതിസന്ധി
1966 ല്‍ ആണു സ്വതന്ത്ര ഇന്ത്യ ആദ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്നത്. കടവും കമ്മികളും സമ്പദ്വ്യവസ്ഥയുടെ നടുവൊടിച്ചു. കരുതല്‍ ശേഖരങ്ങള്‍ ചോര്‍ന്ന്, ചരിത്രത്തിലെ ഏറ്റവുംവലിയ താഴ്ചയിലേക്കു വീണു. 20,000 കോടി രൂപ അടിയന്തര ഫണ്ടായി ലോകബാങ്കില്‍ നിന്നു കടമെടുത്തു.
രൂപയുടെ മൂല്യം 36.5 ശതമാനം ഇടിച്ചുകൊണ്ടാണു പ്രതിസന്ധിയെ അതിജീവിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. 4.75 രൂപയായിരുന്ന ഡോളര്‍ വില 7.5 ലേക്ക് ഉയര്‍ന്നു. 13.33 രൂപയായിരുന്ന പൗണ്ട് 21 രൂപയിലേക്കും ഉയര്‍ന്നു. പ്രതിസന്ധികളെത്തുടര്‍ന്നു നാലാം പഞ്ചവല്‍സര പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തു, സര്‍ക്കാര്‍. രൂപയുടെ മൂല്യമിടിക്കാനുള്ള തീരുമാനം ഫലം കണ്ടില്ല.
ബാങ്ക് ദേശസാല്‍ക്കരണം
രാജ്യത്തിലെ 85% ബാങ്ക് നിക്ഷേപവുമുള്ള പ്രധാനപ്പെട്ട 14 സ്വകാര്യബാങ്കുകളെ ദേശീയ ബാങ്കുകളാക്കി മാറ്റി. 1969 ജൂലൈ 19 നായിരുന്നു ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. ബാങ്ക് ദേശീയവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം 1980 ലും നടപ്പാക്കി. അങ്ങനെ രാജ്യത്തെ ബാങ്കിങ് ബിസിനസിന്റെ 91 ശതമാനവും ഗവണ്‍മെന്റിന്റെ കയ്യിലായി.
വീണ്ടും പ്രതിസന്ധിയിലേക്ക്
1970-80 കാലഘട്ടത്തില്‍ വീണ്ടും പ്രതിസന്ധിയിലേക്കു പോയി സമ്പദ്വ്യവസ്ഥ. മൂന്നു ശതമാനമായിരുന്ന വിലപ്പെരുപ്പം 22 ശതമാനത്തിലേക്കുയര്‍ന്നു. വ്യാപാരക്കമ്മി കൂടി. പെട്രോളിയം ഇറക്കുമതിക്കുള്ള ഭാരിച്ച ചെലവു താങ്ങാനാകാതെ വന്നു.
വ്യവസായത്തിലേക്കു ശ്രദ്ധ
പെട്രോളിയം ഉല്‍പന്നങ്ങള്‍, സ്റ്റീല്‍, മറ്റു ലോഹങ്ങള്‍, വളങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനം കൂട്ടാന്‍ തീരുമാനമെടുക്കുന്നു. 1966 ലെയും 81 ലെയും ഐഎംഎഫ് ഇടപെടലുകള്‍ വിലപ്പെരുപ്പത്തില്‍ നിന്നു രക്ഷിച്ചു. പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചാ നിരക്ക് അഞ്ചു ശതമാനത്തോളമെത്തി. പെപ്‌സി പോലുള്ള വിദേശകമ്പനികള്‍ക്കായി ഇന്ത്യ വാതില്‍ തുറന്നതും ഈ കാലഘട്ടത്തില്‍ തന്നെ.
വലിയ തീരുമാനം
1990 തുടങ്ങിയത് ശുഭ സൂചനകളോടെയായിരുന്നില്ല. കരുതല്‍ ശേഖരത്തിലെ സ്വര്‍ണം പണയം വച്ചും വായ്പകള്‍ സ്വീകരിച്ചും പിടിച്ചുനിന്ന ഇന്ത്യ വലിയ തീരുമാനങ്ങളിലേക്കുള്ള തുടക്കമിട്ടത് ഈ കാലഘട്ടത്തിലാണ്.
പെര്‍മിറ്റ്, ലൈസന്‍സിങ് സംവിധാനം മാറ്റി. ഉദാരവല്‍ക്കരണം എന്ന പുതിയ നയത്തിലേക്ക് ഇന്ത്യ ചുവടുമാറി. ആഗോള വിപണിയുടെ ഭാഗമായി ഇന്ത്യ മാറി. വിദേശ കമ്പനികള്‍ ഇന്ത്യയിലെത്തി. 1990 മുതല്‍ 2000 വരെ സാമ്പത്തിക വളര്‍ച്ചാ നിരക്കും ഉയര്‍ന്നു.
സ്വകാര്യവല്‍ക്കരണം
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണു സ്വകാര്യവല്‍ക്കരണത്തിന്റെ വലിയ മാറ്റങ്ങളുണ്ടായത്. വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം 2001-2003 കാലഘട്ടത്തില്‍ നടന്നു.
വിദേശ നിക്ഷേപം ഒഴുകുന്നു
2004-2014 വിദേശ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യ കൂടുതല്‍ മേഖലകള്‍ തുറന്നിട്ടു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയ്ക്കു കാര്യമായ കുലുക്കമുണ്ടായില്ല.
പ്രതിസന്ധികള്‍ അതിജീവിച്ച അമേരിക്ക ഉത്തേജക പാക്കേജുകള്‍ ഇന്ത്യയില്‍ നിന്നു പിന്‍വലിക്കുമെന്ന ഊഹാപോഹങ്ങളുയര്‍ന്നതോടെ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായതൊഴിച്ചാല്‍ ലോകരാജ്യങ്ങളെ ഗ്രസിച്ച പ്രതിസന്ധിയില്‍ ഇന്ത്യ കുലുങ്ങാതെ പിടിച്ചുനിന്നു.
മെയ്ക് ഇന്‍ ഇന്ത്യ
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു മെയ്ക് ഇന്‍ ഇന്ത്യ. ബിസിനസ് തുടങ്ങാന്‍ ചുവപ്പുനാടകള്‍ അഴിച്ചുമാറ്റി ചുവപ്പുപരവതാനി വിരിക്കുമെന്നായിരുന്നു വാഗ്ദാനം.
നോട്ട് നിരോധനം
2017 നവംബര്‍ എട്ടിനു നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്ത തീരുമാനം പക്ഷേ, ജനങ്ങളെ പിടിച്ചുലത്തെങ്കിലും കള്ളപ്പണക്കാരെ വേട്ടയാടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം..
ജിഎസ്ടി
രാജ്യം മുഴുവന്‍ ഒറ്റ നികുതി ഏര്‍പ്പെടുത്തുന്ന ജിഎസ്ടി സംവിധാനം ജൂണ്‍ ഒന്നിന് ആരംഭിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമായിരുന്നു ഇത്.
Post Your Comments