
വഡോദര: ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഗുജറാത്തിലെ വഡോദര മഞ്ജല്‍പൂര്‍ സ്വദേശികളായ ജയദീപ് പട്ടേല്‍, സത്യം പാണ്ഡെ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
Read also: ഭര്‍ത്താവിനെ മര്‍ദ്ദിച്ച്, എട്ട് മാസം ഗര്‍ഭണിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു
വഡോദരയിലെ വാദ്സര്‍ ബ്രിഡ്ജില്‍ നിന്ന് വീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇവരുടെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും പ്രതികള്‍ കവർന്നെടുക്കുകയും ചെയ്‌തു. തുടർന്ന് ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്നാമനായി പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments