തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ നഗ്ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി തൗഫീക്കിനെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പോത്തന്‍കോട് പൊലീസ് പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.
പെണ്‍കുട്ടി തന്നെയാണ് വീഡിയോ കോളിലൂടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന് മൊഴി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ശേഷം വീഡിയോ കോള്‍ വഴി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. ഒളിവിലായ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായ് പൊലീസ് അറിയിച്ചു.
Post Your Comments