Latest NewsIndia

ഭര്‍ത്താവിനെ മര്‍ദ്ദിച്ച്, എട്ട് മാസം ഗര്‍ഭണിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

ഹോട്ടല്‍ നടത്തുന്ന ഭര്‍ത്താവിനോടൊപ്പം ബിസിനസ്സ് മീറ്റിംഗിനായി ടസ്‌ഗോനിലെ ടുര്‍ച്ചി ഫാട്ടയില്‍ എത്തിയതായിരുന്നുു യുവതി

മുംബൈ: മഹാരാഷ്ട്ര സാങ്ഗ്ലിയിലെ ടസ്‌ഗോനില്‍ എട്ട് മാസം ഗര്‍ഭണിയായ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷമാണ് 20 വയസ്സുള്ള യുവതിയെ ബലാത്സംഗം ചെയ്തത്. ഹോട്ടല്‍ നടത്തുന്ന ഭര്‍ത്താവിനോടൊപ്പം ബിസിനസ്സ് മീറ്റിംഗിനായി ടസ്‌ഗോനിലെ ടുര്‍ച്ചി ഫാട്ടയില്‍ എത്തിയതായിരുന്നുു യുവതി.

ഹോട്ടലിലെ ജീവനക്കാരനായ മുകുന്ദ് മാനെ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച ശേഷം ജോലിക്കുള്ളയാളെ ശരിയാക്കിയിട്ടുണ്ടെന്നും, 20,000 രൂപ നല്‍കണമെന്നും, ടുര്‍ച്ചി ഫാട്ടയില്‍ എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ദമ്പതികള്‍ സ്ഥലത്തെത്തിയപ്പോള്‍ മുകുന്ദ് മാനെയും സുഹൃത്തുക്കളും ചേര്‍ന്ന് പൈപ്പുകളും വടികളും ഉപയോഗിച്ച് ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ആഭരണങ്ങളും പണവും മറ്റും കവരുകയും ചെയ്തു. തുടര്‍ന്ന് അയാളെ വാഹനത്തില്‍ പൂട്ടിയിട്ട് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു.

Also Read : യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലെ യാഗശാലയില്‍ ഇട്ട് ചുട്ടുകൊന്നു

പോലീസില്‍ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നും തങ്ങള്‍ വളരെ സ്വാധീനമുള്ളവരാണെന്നും പ്രതികള്‍ താക്കീത് ചെയ്തതായി അവര്‍ പറഞ്ഞു.
പിന്നീട് ദമ്പതികള്‍ ടസ്‌ഗോന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. മുകുന്ദ് മാനെ, സാഗര്‍, ജാവേഗ് ഖാന്‍, വിനോദ് തുടങ്ങിയവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയാ രഹാട്കര്‍ സാങ്ഗ്ലി പോലാസ് സൂപ്പറഡിനോട് വിഷയത്തിന്റെ അടിയന്തിരമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button