
ജയ്പൂര്‍: ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് 30കാരിയെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് ദാരുണമായ ക്രൂര സംഭവം നടന്നിരിക്കുന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ മുന്‍ ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി പീഡിപ്പിച്ചിരിക്കുന്നത്.
ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമായിരുന്നു യുവതിയെ പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. ഇരുവരും പിന്നീട് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നൽകുകയുണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവിലായ പ്രതികളെ കസ്റ്റഡിയിലെടുത്തതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ രാത്രി പത്തുമണിക്ക് ഭര്‍ത്താവിന്റെ സഹോദരനും കൂട്ടാളികളും ദേശീയപാതയിലെ ഒറ്റപ്പെട്ടയിടത്ത് വച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. എട്ടുവയസുകാരിയായ മകളെ ഭര്‍തൃസഹോദരന്‍ വീട്ടില്‍ പിടിച്ചുവച്ച ശേഷം യുവതിയെ കൂട്ടാളികള്‍ പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. യുവതിയുടെ സാരി ഉപയോഗിച്ച് ഭര്‍ത്താവിനെ ബന്ധനസ്ഥനാക്കിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് എട്ടുവയസുകാരി നാട്ടുകാരുടെ സഹായം തേടിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. നാട്ടുകാരാണ് പോലീസിനെ വിവരമറിയിക്കുകയുണ്ടായത്. തുടര്‍ന്ന് നടത്തിയ തിരിച്ചിലില്‍ ദമ്പതികളെ വയലില്‍ കണ്ടെത്തുകയായിരുന്നു ഉണ്ടായത്. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് പറഞ്ഞു.
Post Your Comments