
ലാഹോര്‍: കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം. ലാഹോറിലെ ഒരു മോട്ടോര്‍വേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണായി.
ഉടന്‍ തന്നെ സഹായാത്തിനായി ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസെത്തുന്നതിന് മുന്നേ സംഭവ സ്ഥലത്തെത്തിയ അക്രമികള്‍ യുവതിയേയും രണ്ട് കുട്ടികളേയും വിന്‍ഡോ തകര്‍ത്ത് പുറത്തേക്ക് വലിച്ചിടുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വെച്ച് ഇവര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുത്തു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് സ്വീകരിച്ചിരിക്കുന്ന സമീപനം ആളുകള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. യുവതി രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതാണ് സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments