ദുബായിലെ പ്രവാസി വനിതകള്‍ ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ടത് എങ്ങിനെയെന്ന് വിവരിക്കുകയാണ് 25 വയസുള്ള ഐറിഷ് യുവതിയും അവളുടെ സുഹൃത്തും.
ഐറിഷ് യുവതികള്‍ ദുബായിലെ പ്രവാസികളാണ്. ഇതിനിടെ ഇന്തോനേഷ്യയിലെ ഗില്ലി ട്രവാന്‍ഗന്‍ ദ്വീപിലേയ്ക്ക് വിനോദസഞ്ചാരത്തിനായി വന്നതായിരുന്നു ഐറിഷ് യുവതിയായ പാട്രീഷ്യയും, ലിയോണയും. ഇവര്‍ ദ്വീപില്‍ സ്പീഡ്‌ബോട്ടിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ കടലില്‍ അതിശക്തമായ തിര ആഞ്ഞടിച്ചു. ഇതോടെ ബോട്ട് തലകീഴായി മറിഞ്ഞു. എന്നാല്‍ ഞങ്ങള്‍ കരുതിയത് കടലില്‍ ശക്തമായി കാറ്റ് വീശിയതിനെ തുടര്‍ന്ന് ബോട്ട് ഉലഞ്ഞ് മറിഞ്ഞതാണെന്നായിരുന്നു. ഡ്രൈവര്‍ ഞങ്ങളോട് നീന്തി കരയ്‌ക്കെത്താന്‍ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇന്തോനേഷ്യയിലെ ഭൂകമ്പത്തെ കുറിച്ച് ബോട്ടിലുണ്ടായിരുന്ന ഇംഗ്ലീഷ് അറിയാവുന്ന സുഹൃത്താണ് പറഞ്ഞത് .
read also : ശക്തമായ ഭൂചലനം
ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താന്‍ ഒരു ബോട്ടുപോലും ഈ ദ്വീപില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഇതെന്ന് ഓര്‍ക്കണമെന്നും ഐറിഷ് വനിതകള്‍ പറയുന്നു. ആ ദ്വീപില്‍ നിന്ന് പുറത്തുകടക്കാനായത് ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടാണെന്നും യുവതികള്‍ പറഞ്ഞു.
Post Your Comments