ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ രണ്ടു ഭൂചലനങ്ങളില്‍ രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേന ഭൂകമ്പബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഭൂകമ്പത്തിന് 45 മിനിറ്റ് ശേഷം കൂടുതല്‍ തീവ്രതയുള്ള ചലനമുണ്ടായത് ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.
റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രതയാണ് രണ്ടാം ഭൂകമ്പം രേഖപ്പെടുത്തിയത്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലെ ജാവ പ്രവശ്യയിലുണ്ടായ ഭൂചലനത്തിലാണ് രണ്ടു മരണം സംഭവിച്ചത്. റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Post Your Comments