ErnakulamNattuvarthaLatest NewsKeralaNews

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടുപോകുന്നതിനിടെ ര​ക്ഷ​പ്പെ​ട്ട പ്രതി പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ര്‍ മു​പ്പ​ത്ത​ടം ബി​നാ​നി​പു​രം ​പ​ര​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ ഷി​യാ​സി(31)നെ ​എ​ക്‌​സൈ​സ് സം​ഘം തൊ​മ്മ​ന്‍​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാണ് പി​ടി​കൂ​ടിയത്

കൊ​ച്ചി‍: വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പൊലീ​സി​നെ ആ​ക്ര​മി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്രതി പിടിയിൽ. കൊ​ടു​ങ്ങ​ല്ലൂ​ര്‍ മു​പ്പ​ത്ത​ടം ബി​നാ​നി​പു​രം ​പ​ര​ങ്ങാ​ട്ടു​പ​റ​മ്പി​ല്‍ ഷി​യാ​സി(31)നെ ​എ​ക്‌​സൈ​സ് സം​ഘം തൊ​മ്മ​ന്‍​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാണ് പി​ടി​കൂ​ടിയത്.

വ്യാ​ഴാ​ഴ്ച പ​ക​ല്‍ തൊ​മ്മ​ന്‍​കു​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ല്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ പ​രി​ശോ​ധി​ക്കു​ക​യും കൈ​യി​ല്‍ വി​ല​ങ്ങ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്, ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സി​ന് ഇ​യാ​ളെ കൈ​മാ​റി.

Read Also : ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍,ജോലി നഷ്ടപ്പെടുന്ന കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ട പരിഹാരം കൂട്ടി

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സംഭവം. പൊലീസ് പിന്നാലെയെത്തിയെങ്കിലും വ​ഴി​യ​രി​കി​ല്‍ താ​ക്കോ​ല്‍ ഊ​രാ​തെ ക​ണ്ട ബൈ​ക്ക് മോ​ഷ്ടി​ച്ച് അ​തി​ല്‍ ഇയാൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മോ​ഷ​ണ കേ​സി​ലാ​ണ് ജ​യി​ലി​ലാ​യ​ത്. പിടിയിലായ പ്ര​തി​യെ എ​റ​ണാ​കു​ളം മ​ര​ട് പൊ​ലീ​സി​ന് കൈ​മാ​റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button