ThiruvananthapuramKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു: മറുഭാഗത്തേക്ക് തെറിച്ചു വീണ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം.

കാരക്കോണം ധനുവച്ചപുരം റോഡിൽ ആണ് അപകടം നടന്നത്. അമരവിള ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന സുധീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.

Read Also : ഒന്നര ഏക്കര്‍ സ്ഥലവും രണ്ടുവീടുമുണ്ടെന്ന വ്യാജപ്രചാരണം: ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

അകടത്തിൽ ബൈക്ക് പൂർണമായും ബസിനടിയിൽപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണു. അതിനാൽ, വലിയ അപകടം ആണ് ഒഴിവായത്. നിസാര പരിക്കുകളോടെ സുധീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button