India

കരുണാനിധിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കലൈഞ്ജര്‍ കരുണാനിധിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും മികച്ച ഒരെഴുത്തുകാരനെയുമാണ് നമുക്ക് നഷ്ടമായത്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read also: കരുണാനിധി അന്തരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button