Latest NewsIndia

അയോധ്യ, മഥുര, കാശി ഉൾപ്പെടെ മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റും? മോദി തറക്കല്ലിട്ടത് 40,000കോടിയുടെ പദ്ധതികൾക്ക്

ന്യൂഡൽഹി: അയോധ്യയും മഥുരയും കാശിയും ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ ഇന്ത്യയുടെ പട്ടിണി മാറ്റാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയ ഏകദേശം 40,000 കോടി രൂപയുടെ പദ്ധതികൾ ആരംഭിക്കുന്നതോടെ തന്നെ വൻ തൊഴിലവസരങ്ങൾ ഉൾപ്പെടെ ഈ പൗരാണിക തീർത്ഥാടന കേന്ദ്രങ്ങളോടനുബ​ന്ധിച്ച് രൂപപ്പെടും. പദ്ധതികൾ പൂർത്തിയാകുന്നതോടെ വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് തീർത്ഥാടകരും വിനോദ സഞ്ചാരികളും ഇവിടങ്ങളിലേക്കെത്തുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.

അയോധ്യയും മഥുരയും കാശിയും ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്താൻ ഇതിനകം തന്നെ വലിയൊരു വിഭാഗം സംരംഭകർ മുന്നോട്ട് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലം കൂടിയായ വാരണാസിയിൽ 15,313.81 കോടി രൂപയുടെ പദ്ധതികളാണ് ആരംഭിക്കുക . 124 നിക്ഷേപകർ ഇവിടെ തങ്ങളുടെ സംരംഭങ്ങൾ സ്ഥാപിക്കും . ഇത് വഴി 40000 ത്തിലേറെ പേർക്ക് തൊഴിൽ നൽകും.10,155.79 കോടി രൂപയുടെ പദ്ധതികൾക്ക് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ സാക്ഷ്യം വഹിക്കും.

ഋഷിമാരുടെ പുണ്യസ്ഥലമായ ചിത്രകൂടം, ഗൗതമബുദ്ധന്റെ മഹാപരിനിർവാണ സ്ഥലമായ ഖുശിനഗർ, പ്രയാഗ് രാജ് , നൈമിഷാരണ്യ തീർത്ഥാടനത്തിന് പ്രസിദ്ധമായ സീതാപൂർ, വിന്ധ്യാചലഭൂമിയായ മിർസാപൂർ എന്നിവയടക്കം നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ നവീകരിക്കാനും പദ്ധതിയുണ്ട്.

2025 ലെ മഹാകുംഭ മേള കണക്കിലെടുത്ത് ഈ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നത്. 7047.37 കോടി രൂപയുടെ പദ്ധതികളാണ് ചിത്രകൂടിൽ നടപ്പാക്കുക. 21,801.8 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ സീതാപൂർ മേഖലയിൽ നടപ്പാക്കും. മിർസാപൂർ ജില്ലയിലും 7358 കോടി രൂപയുടെ നിക്ഷേപം നടപ്പാക്കും. ഇത്തരത്തിൽ 8 ആരാധനാലയങ്ങളിലായി 86,000 കോടി രൂപയുടെ പദ്ധതികൾക്ക് രൂപം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button