Latest NewsIndia

പ്രധാനമന്ത്രി ഇനി പഞ്ചാബിൽ വന്നാൽ വെറുതെ വിടില്ല, നരേന്ദ്രമോദിക്കെതിരെ കർഷക സമരക്കാരുടെ വധ ഭീഷണി

കർഷകരുടെ പ്രതിഷേധം എന്ന പേരിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സമരക്കാർ. സമരത്തിനിടെ, ഒരു സമരക്കാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയും മുഴക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഇതിന്റെ വൈറൽ വീഡിയോ വിവാദം സൃഷ്ടിച്ചു.

വീഡിയോയിൽ, ഇയാൾ പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തിയത് ഇങ്ങനെ, ‘ നിങ്ങൾ വീണ്ടും പഞ്ചാബിൽ കാലുകുത്താൻ തുനിഞ്ഞാൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ തന്നെ കാത്തിരിക്കുമെന്ന് ഉറപ്പിച്ചുപറയുന്നു, ഇനി പഞ്ചാബിലെത്തിയാൽ വെറുതെ വിടില്ല, കഴിഞ്ഞ തവണ മോദി രക്ഷപ്പെട്ടു, എന്നാൽ ഇനി അങ്ങനെ സംഭവിക്കില്ല’ -എന്നും സമരക്കാരൻ താക്കീത് നൽകി.

നേരത്തെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വെച്ച് നിർത്തിയിടപ്പെട്ടത് വലിയ സുരക്ഷാ വീഴ്ചയായിരുന്നു. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ ഒരു ഫ്‌ളൈഓവറിൽ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മിനിറ്റിലധികം നേരംകുടുങ്ങിയ സംഭവത്തിൽ നേരത്തെ തന്നെ അട്ടിമറി ആരോപിക്കപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് സമരക്കാരുടെ വധഭീഷണി.

അതേസമയം, സമരം കൂടുതൽ കടുപ്പിക്കാനാണ് ഇവരുടെ നീക്കം. കൂടുതൽ പേരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കർഷകരെ നേരിടാൻ ഹരിയാന പൊലീസ് വിന്യാസം ശക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അവസാന ശ്രമമെന്ന നിലയിൽ കോൺഗ്രസും ആം ആദ്മിയും ചേർന്ന് നടത്തുന്ന നാടകമാണ് ഇതെന്ന ആരോപണവും ബിജെപി ഉയർത്തുന്നുണ്ട്‌.

കോൺഗ്രസ് സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കർഷക സമരത്തിന് പിന്തുണയുമായി രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. പിസിസികളുടെ നേതൃത്വത്തിൽ 16 ന് പ്രതിഷേധം നടത്തും. ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

യുദ്ധസമാനമാണ് പൊലീസിന്റെ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ദേശീയ പാത അടച്ചു. ചിലയിടങ്ങളിൽ റോഡുകൾ കുഴിച്ചും പൊലീസ് ഗതാഗതം തടഞ്ഞു. പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് ദില്ലിയിൽ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെയും കിലോമീറ്ററുകളോളം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button