മസ്കറ്റ്: വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ അവസരം ലഭിക്കുന്നത്. റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ക്യാപ്പിറ്റൽ മാർക്കറ്റിങ് അതോറിറ്റി അറിയിച്ചു.
നൂറിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ആദ്യം ഇന്‍ഷുറന്‍സ് നടപ്പാക്കുക. രാജ്യത്തെ വിമാനത്താവളങ്ങളിലും, റോഡുമാർഗമുള്ള അതിർത്തികളിലും , തുറമുഖങ്ങളിലും കൂടി എത്തുന്ന വിനോദ സഞ്ചാരികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികള്‍ റോയൽ ഒമാൻ പോലീസ് ആരംഭിച്ചു കഴിഞ്ഞു.
Read also:ശമ്പളം വെട്ടിക്കുറയ്ക്കൽ ; ജെറ്റ് എയര്‍വേസിന്റെ തീരുമാനം ഇങ്ങനെ
ഒമാൻ ആരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ചേംബര്‍ ഓഫ് കൊമേഴ്‌സ് , ഇന്‍ഷ്വറന്‍സ് കമ്പനികള്‍, ആരോഗ്യ സേവന സ്ഥാപനങ്ങള്‍, തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നത്.
Post Your Comments