ന്യൂഡല്‍ഹി: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേസ് പിന്‍വലിച്ചു. രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാല്‍ ജീവനക്കാരുടെ 25 ശതമാനം ശന്പളം കുറയ്ക്കാന്‍ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനത്തെ പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാർ ശക്തമായി എതിർത്തിരുന്നു.
ALSO READ: ജെറ്റ് എയര്‍വെയ്സ് നിരക്ക് കുറച്ചു
താങ്ങാനാവാത്ത കടവും നിയന്ത്രണമില്ലാത്ത ചെലവുകളുമാണ് രാജ്യാന്തര സര്‍വീസ് നടത്തുന്ന കമ്പനിയെ വിഷമത്തിലാക്കിയത്. രണ്ടാമത്തെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യോമയാന കമ്പനിയായ ജെറ്റിനു മാര്‍ച്ച് അവസാനം 8150 കോടി ഡോളര്‍ കടം ഉണ്ടായിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷം ജെറ്റിന് 636.45 കോടി രൂപ നഷ്ടമുണ്ട്. ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ 2242.37 കോടിയും സ്പൈസ് ജെറ്റ് 566.66 കോടിയും ലാഭമുണ്ടാക്കിയപ്പോഴാണ് ഇത്. ഇന്ധനവിലക്കയറ്റവും കമ്പനിയെ വലയ്ക്കുന്ന വിഷയമാണ്. കഴിഞ്ഞമാസമാണ് കമ്പനി 75 ബോയിംഗ് 737 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. അവ വരുന്നതോടെ കമ്പനിയിലെ വീതികൂടിയ വിമാനങ്ങളുടെ എണ്ണം 225 ആകും.
Post Your Comments