ദിയോരിയ: ഉത്തര്‍പ്രദേശിലെ ദിയോരിയ ജില്ലയിലെ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പീഡനത്തിനിരയായ 24 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ഷെല്‍ട്ടര്‍ ഹോമില്‍നിന്നു രക്ഷപ്പെട്ട പത്തുവയസുകാരി പോലീസിനു വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പെൺകുട്ടികളെ രക്ഷപെടുത്തിയത്. ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന ഗിരിജ ത്രിപതി, ഭര്‍ത്താവ് മോഹന്‍ ത്രിപതി, ഇവരുടെ മകള്‍ എന്നിവരാണ് അറസ്റ്റിലായത്.
Read also: ചോരയൊലിപ്പിച്ച് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി; അമ്മ കാര്യം തിരക്കിയപ്പോള്‍ പുറത്ത് വന്നത് ക്രൂരപീഡനം
ചുവപ്പ്, വെളുപ്പ്, കറുപ്പ് കാറുകളിലെത്തുന്നവര് രാത്രിയില്‍ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുമെന്നും രാവിലെ തിരികെ കൊണ്ടുവിടുമെന്നും പത്തുവയസുകാരി പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് ഷെൽട്ടർ ഹോമിൽ റെയ്ഡ് നടത്തിയ പോലീസ് പെൺകുട്ടികളെ രക്ഷപെടുത്തി. പോലീസിനെ സമീപിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പിന്നീട് മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു മൊഴി രേഖപ്പെടുത്തി. ബിഹാര്‍ മുസഫര്‍പൂരിലെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന്റെ പിന്നാലെയാണ് വീണ്ടും ഷെൽട്ടർ ഹോം പീഡനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments