ഹൈദരാബാദ്•എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ കായികാധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം ഹിന്ദു പബ്ലിക് സ്കൂളിലാണ് സംഭവം.
സംഭവത്തില്‍ അധ്യാപകനായ ശ്രീകാന്ത് എന്നയാളെ എസ്.ആര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തെത്തുടര്‍ന്ന് കുട്ടിയ്ക്ക് രക്തസ്രാവം ഉണ്ടായിരുന്നു.
രക്തം വരുന്നത് കണ്ട് കുട്ടിയുടെ അമ്മ കാര്യം തിരക്കിയപ്പോഴാണ് താന്‍ കടന്നുപോയ ദുരനുഭവത്തെക്കുറിച്ച് പെണ്‍കുട്ടി വിവരിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സ്കൂളിന്റെ പുതിയതായി തുറന്ന ശാഖയാണിത്. കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂള്‍ മാനേജ്മെന്റിനെയും ചോദ്യം ചെയ്യണമെന്നും ഹൈദരാബാദിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു എന്‍.ജി.ഓ പ്രവര്‍ത്തകനായ അച്യുത റാവു ആവശ്യപ്പെട്ടു.
Post Your Comments