ലിവർപൂൾ: നാപോളിയ്ക്കെതിരായ സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മിൽനെറിന് തലയിൽ പതിനഞ്ച് തുന്നിക്കെട്ടലുകൾ വേണ്ടി വന്നതായി ലിവര്‍പൂള്‍ മാനേജ്മന്റ് അറിയിച്ചു. സൗഹൃദ മത്സരത്തിനിടെ എതിർ ടീം താരവുമായി ഉണ്ടായ കൂട്ടിയിടിക്കലില്‍ ആയിരുന്നു ലിവര്‍പൂള്‍ താരത്തിന് പരിക്കേറ്റത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന് ഗ്രൗണ്ടിൽ കിടന്ന മില്‍നറിനെ ഉടന്‍ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു.
Also Read: ഫൈനലിൽ കാലിടറി സിന്ധു, മരിൻ ലോകചാമ്പ്യൻ
മിൽനെർ ലിവർപൂളിന്റെ പുതിയ സീസൺ ആരംഭിക്കുമ്പോഴേക്കും തിരിച്ചെത്തും എന്നാണ് പ്രതീക്ഷയെന്ന് പരിശീലകൻ ക്ലോപ്പ് പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയെ ലിവര്‍പൂള്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
Post Your Comments