ന്യൂയോര്‍ക്ക്•കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇന്ത്യക്കാരന് അമേരിക്കയില്‍ നാലര വര്‍ഷം തടവും അതിന് ശേഷം 10 വര്‍ഷം മേല്‍നോട്ടത്തോടെയുള്ള മോചനവും.
പിറ്റ്സ്ബര്‍ഗില്‍ നിന്നുള്ള അഭിജീത് ദാസ് എന്ന 28 കാരനെയാണ് ഫെഡറല്‍ കോടതി 52 മാസം തടവിന് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വച്ചതിനാണ് ശിക്ഷയെന്ന് യു.എസ് അറ്റോണി സ്കോട്ട് ബ്രാഡി പറഞ്ഞു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള 1,000 ത്തോളം ഫോട്ടോകളും 380 ഓളം വീഡിയോകളും ഇയാളുടെ കപ്യൂട്ടറില് നിന്ന് കണ്ടെടുത്തതായി കോടതി രേഖകള്‍ പറയുന്നു.
Post Your Comments