International

വേഴ്ചാ സമയത്തിന് അനുയോജ്യമായത്; സുന്ദരികളുടെ അടിവസ്ത്രങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച ബിയറുമായി ഒരു കമ്പനി

ബാര്‍ലി മാള്‍ട്ട്, ഹോപ്പ്, ഓക് ചിപ്‌സ് എന്നിവയാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് വസ്തുക്കള്‍

അന്താരാഷ്ട്ര ബിയർ ഡേയിൽ ബിയർ പ്രേമികളെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി പോളണ്ടിലെ ഒരു ബീയര്‍ നിര്‍മ്മാണ കമ്പനി. അതിസുന്ദരികളായ മോഡലുകളുടെ അടിവസ്ത്രത്തില്‍ നിന്നുള്ള ലാക്ടിക് ആസിഡ് ഉപയോഗിച്ചുള്ള ബീയറാണ് അവർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ചെക്ക് മോഡലുകളായ പൗളീനയുടെയും മോണിക്കയുടെയും അടിവസ്ത്രങ്ങളില്‍ നിന്നും കമ്പനിയുടെ ഗൈനക്കോളജിസ്റ്റുകള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയകളെ വേര്‍തിരിച്ചതെന്നാണ് റിപ്പോർട്ട്. സൗന്ദര്യം, കാമാതുരത, വികാരം എന്നിവയോടൊപ്പം ഒരു സ്വപ്ന സുന്ദരിയെ സങ്കല്‍പ്പിക്കാനും അവളുടെ നിറവും മണവും ശബ്ദവും വികാരതീവ്രതയോടെയുള്ള സന്ദേശവും സീല്‍ക്കാരവുമെല്ലാം ഒരു ബോട്ടിൽ ബിയറിൽ നിങ്ങൾക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Read also: ബീയര്‍ വിതരണത്തിൽ തിരിമറി ; സ്വകാര്യ കമ്പനിക്ക് വൻതുക പിഴ

‘ബീയര്‍ കുടിക്കുമ്പോഴത്തെ ഏറ്റവും മികച്ച സെക്‌സ് പൊസിഷന്‍’ എന്ന ക്യാപ്ഷനോട് കൂടി ബീയറിന്റെ പ്രമോഷന്‍ വീഡിയോ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. മൈക്രോ ബയോളജിയുടെ ഉന്നത സാങ്കേതികത ഉപയോഗിച്ച് ലാക്റ്റിക് ആസിഡ് ബാക്ടീരിയയെ വേര്‍തിരിച്ചാണ് ബിയർ നിർമ്മിച്ചിരിക്കുന്നത്. ബാര്‍ലി മാള്‍ട്ട്, ഹോപ്പ്, ഓക് ചിപ്‌സ് എന്നിവയാണ് മദ്യത്തില്‍ അടങ്ങിയിരിക്കുന്ന മറ്റ് വസ്തുക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button