Kerala

മലയാളികളുടെ സ്വഭാവത്തിന് ഇരയാകുന്ന പ്രകൃതി; മറൈന്‍ ലൈഫ് പ്രവര്‍ത്തകരുടെ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ

ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

തിരുവനന്തപുരം: ആവശ്യമില്ലാത്ത വസ്‌തുക്കൾ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നവരാണ് നമ്മളിൽ പലരും. കൂടുതൽ ആളുകളും മാലിന്യങ്ങൾ ജലാശയങ്ങളിലേയ്ക്ക് ഉപേക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പെരുമാതുറ മുതല്‍ വിഴിഞ്ഞംവരെയുള്ള ഭാഗത്ത് നടത്തിയ സർവേയിൽ മഴയെ തുടര്‍ന്ന് പൊഴികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കേരള തീരത്ത് എട്ട് കിലോമീറ്ററോളം ദൂരത്തില്‍ അടിഞ്ഞുകൂടി കിടക്കുന്നതായാണ് അവർ വ്യക്തമാക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകല്‍, പ്ലാസ്റ്റിക് കവറുകളും ചെരിപ്പുകളും തെര്‍മോക്കോള്‍ പാളികകളും ഇതിലടങ്ങിയിട്ടുണ്ട്.

Read also: മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നതിനെ തുടർന്ന് നാല് കടകള്‍ പൂട്ടിച്ചു

കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ട വേളി ഭാഗത്ത് നിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെര്‍മോക്കോളുമാണ് കണ്ടെത്തിയത്. മാലിന്യം കണ്ടെത്തിയ ഭാഗത്ത് മത്സ്യങ്ങളും കുറവാണ്. മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ കടുത്ത പ്രത്യാഘാതങ്ങൾ ഇതിന്റെ ഫലമായുണ്ടാകുമെന്നാണ് ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button