Latest NewsNewsInternational

ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൂറ്റന്‍ തിരമാല യുവാവിനെയും കൊണ്ടുപോയിട്ട് ആറ് ദിവസം

റോണിക്കായി തിരച്ചില്‍ തുടരുന്നു

മെഡന്‍: ബീച്ചില്‍ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്ന 20 -കാരനെ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട് കാണാതായി. ഒക്ടോബര്‍ 13 -ന് കെഡുങ് തുമ്പാങ് ബീച്ചില്‍ വച്ചാണ് ഇന്തോനേഷ്യയിലെ മെഡനില്‍ നിന്നുള്ള 20 -കാരനായ വിനോദസഞ്ചാരി റോണി ജോസുവ സിമന്‍ജുന്റക്കിനെ കാണാതായത്.

Read Also: കൈക്കുഞ്ഞുമായി ഒരു സ്ത്രീ അതിരാവിലെ വീടിന് മുന്നില്‍, ഇതൊരു കെണി: ദൃശ്യങ്ങൾ പുറത്തുവിട്ട് നടൻ ബാല

തിരമാല ആഞ്ഞടിക്കുന്നതിന് തൊട്ടുമുമ്പ് ചിത്രത്തിന് പോസ് ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പിന്നീട്, തിരമാല ആഞ്ഞടിക്കുന്നതും യുവാവിനെ മുക്കിക്കളയുന്നതും വീഡിയോയില്‍ കാണാം. യുവാവിനെ കണ്ടെത്തുന്നതിനായി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ (എസ്എആര്‍) ടീമുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും അപകടകരമായ തരത്തില്‍ തിരമാലകള്‍ 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലാണ് ആഞ്ഞടിക്കുന്നത്.

സുഹൃത്തുക്കളോടൊപ്പം ബീച്ച് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാറക്കെട്ടുകള്‍ക്കിടയില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നതിനിടെ പെട്ടെന്ന് സ്ഥിതിഗതികള്‍ പെട്ടെന്ന് അപകടകരമായി മാറുകയായിരുന്നു. യുവാവിനായി ഏഴ് ദിവസം വരെ തിരച്ചില്‍ തുടരാനാണ് അധികൃതര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഒക്ടോബര്‍ 20 ഞായറാഴ്ചയ്ക്കുള്ളില്‍ റോണിയെ കണ്ടെത്താനായില്ലെങ്കില്‍, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button