KeralaLatest NewsNews

ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു: അറിയിപ്പുമായി കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇക്കാര്യം അറിയിച്ചത്. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.

Read Also: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന 24കാരൻ പിടിയിൽ

ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായി, രണ്ട് ജില്ലകളില്‍ മാത്രം ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button