നാന്‍ജിങ്: ചൈനയിൽ നടക്കുന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന് ആണ് സിന്ധുവിന്റെ എതിരാളി. സെമി ഫൈനലിൽ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്. അന്‍പത്തിരണ്ട് മിനിട്ട് നീണ്ടു നിന്ന മത്സരത്തിൽ യമാഗൂച്ചിയെ ഒരു തലത്തിലും മേൽകൈ നേടാൻ അനുവദിക്കാതെ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ഈ വിജയം.
സ്കോര്‍: 21-16, 24-22.
Also Read: ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത് എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇംഗ്ളണ്ടിന് ജയം
Post Your Comments