തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളെ എവിടെ നിന്നാണ് പിടികൂടിയതെന്നോ പേര് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.കാനാട്ടു വീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന്‍ അര്‍ജ്ജുന്‍ എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. അക്രമിസംഘം കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകള്‍ പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തി.വീടിന് പുറത്തേക്ക് ആരേയും കാണാതായതോടെ പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് 10 മീറ്റര്‍ അകലെയുള്ള നാലടി മാത്രം ആഴമുള്ള ചാണകകുഴിയില്‍ നിന്നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നാലുപേരുടേയും മൃതദേഹത്തില്‍ 10 മുതല്‍ 20 വരെ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്. അക്രമികള്‍ കൃഷ്ണന്‍റെ തലയോട്ടി അടിച്ചു തകര്‍ത്തിട്ടുണ്ട്. മകന്‍ അര്‍ജ്ജുന്‍റെ കുടല്‍മാല കുത്തേറ്റ് പുറത്തേക്ക് വന്നിരുന്നു.
സുശീലയുടെ നെഞ്ചിലും വയറിലും ആഴത്തില്‍ മുറിവുകള്‍ ഉണ്ട്. കൃഷ്ണനേയും കുടുംബത്തേയും നന്നായി അറിയുന്ന ആളുകളാണ് വീട്ടിലെത്തിയത് എന്നാണ് പോലീസ് ഉറപ്പിക്കുന്നത്. കാരണം വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്തിട്ടില്ല. അതേസമയം വീട്ടില്‍ എത്തിയവരുമായി കൃഷ്ണന്‍ മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു.നാല് മൃതദേഹങ്ങളിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു. വീടിന്‍റെ പരിസരങ്ങളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിരുന്നു. കേസില്‍ പോലീസ് വിശദമായ അന്വേഷണം തുടരുന്നതിനിടെയാണ് ഒരാള്‍ അറസ്റ്റിലായിരിക്കുന്നത്.
Post Your Comments