തൊടുപുഴ: കേരളത്തെ നടുക്കിയ തൊടുപുഴ വണ്ണപ്പുറത്ത കൂട്ടക്കൊലപാതകം സംബന്ധിച്ച് അവിശ്വസനീയ
വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന. രണ്ടുപേര്‍ കൃത്യത്തില്‍ പങ്കെടുത്തതായി സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള തൊടുപുഴ തെക്കുംഭാഗം സ്വദേശിയും അടിമാലി സ്വദേശിയുമാണ് കുറ്റം സമ്മതിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
മന്ത്രവാദത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പുകള്‍ നടത്തിവന്ന വമ്പന്‍മാര്‍ ഉള്‍പ്പെട്ട ശൃംഖലയിലെ ഒരു കണ്ണി മാത്രമായിരുന്നു കൃഷ്ണനെന്ന സൂചനകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി കേന്ദ്രീകരിച്ചും കേരളത്തിലും തമിഴ്നാട്ടിലും ഉള്‍പ്പെടെ വ്യാപിച്ചും പ്രവര്‍ത്തിക്കുന്ന വന്‍ തട്ടിപ്പുസംഘത്തിന് പിന്നാലെയാണ് പൊലീസ് . ഇതിനായി തേനിയിലും അന്വേഷണം നടത്തിവരികയാണ്.
കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോടുനിന്ന് കസ്റ്റഡിയിലെടുത്ത മുസ്ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂവരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ബുദ്ധിമുട്ടെല്ലാം തീരുമെന്നും ഉടന്‍ കുറച്ചധികം പണം കയ്യിലെത്തുമെന്നും കൊല്ലപ്പെട്ട കൃഷ്ണന്റെ ഭാര്യ സുശീല മൂത്ത സഹോദരി ഓമനയെ അറിയിച്ചിരുതായി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹോദരന്‍ യജ്ഞേശന്‍ വെളിപ്പെടുത്തി. തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത പ്രദേശിക ലീഗ് നേതാവ് ഷിബു സുഹൃത്തുമായി നടത്തിയതെന്ന പേരില്‍ പുറത്തുവന്നിട്ടുള്ള സംഭാഷണത്തില്‍ കോടികളുടെ ഇടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
അക്രമികള്‍ കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. സാമ്പത്തികമായി നല്ലനിലയിലെന്ന് പുറത്തറിയിക്കാന്‍ സ്വര്‍ണം പൂശിയ അഭരണങ്ങളാണോ കൃഷ്ണനടക്കമുള്ളവര്‍ ധരിച്ചിരുന്നതെന്ന സംശയവും പൊലീസിനുണ്ട്. മാലയും കൊലുസുമുള്‍പ്പെടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയതായി ബാങ്ക് രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷ്ണന്റെ സാമ്പത്തിക സ്ഥിതിയില്‍ പൊലീസിന് സംശയമുര്‍ന്നിട്ടുള്ളത്.
Post Your Comments