KeralaLatest News

300 മൂര്‍ത്തികളുടെ ശക്തിയുള്ള കൃഷ്ണനെ ശിഷ്യൻ കൊന്നത് ശക്തിക്കും കോടികൾക്കും വേണ്ടി: കൊല നടത്തിയത് എങ്ങനെയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മൃതദേഹങ്ങള്‍ പരിശോധിക്കവേ കൃഷ്ണനും മകന്‍ ആര്‍ജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു.

കോട്ടയം: കമ്പകക്കാനം കൂട്ടക്കൊലയുടെ പിന്നിലുള്ള രഹസ്യത്തിന്റെ ചുരുളഴിഞ്ഞെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതി അനീഷ്, രണ്ടാം പ്രതി ലബീഷ് എന്നിവർ പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് റിപ്പോർട്ട്.. പതിനഞ്ച് കൊല്ലമായി പരസ്പരം അറിയാവുന്ന ഇരുവരും ചേര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേരെ ബുള്ളറ്റിന്റെ ഷോക്‌അപ്പ്‌സറിന് അടിച്ചാണ് കൊന്നത്. ലിബീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ അനീഷിനെ അറസ്റ്റ് ചെയ്യാനുണ്ട്. വീട്ടില്‍ നിന്നും കൃഷ്ണന്റെയും മകളുടെയും ശരീരത്തില്‍ നിന്നും മോഷണം പോയ 40 പവന്റെ ആഭരണങ്ങളും കണ്ടെടുത്തതായി ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാല്‍ പറഞ്ഞു.

ഇതോടെ പൊലീസിന് വലിയ തലവേദനയാകുമെന്ന് കരുതിയ കൊലപാതകങ്ങളില്‍ പൊലീസ് അതിവേഗം സത്യം പുറത്തു കൊണ്ടു വരികയാണ്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ അന്വേഷണവും സമീപവാസികളുടെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. കേരളാ പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇടുക്കി പൊലീസ് സ്വന്തമാക്കിയത്. അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു കൃഷ്ണന്‍. താളിയോല ഗന്ഥങ്ങളും മന്ത്രക്കൂട്ടുകളുമെല്ലാം അറിയാവുന്ന ആഭിചാരക്കാരന്‍.

മന്ത്രവാദം പഠിക്കാനാണ് അനീഷ് കൃഷ്ണന്റെ അടുത്ത് എത്തിയത്. കൃഷ്ണന്റെ ശക്തിയില്‍ അനീഷിന് പൂര്‍ണ്ണ വിശ്വാസമായിരുന്നു. 300 മൂര്‍ത്തികളുടെ കരുത്തുള്ള ഗുരുനാഥനില്‍ നിന്ന് മന്ത്രങ്ങളും തന്ത്രങ്ങളും അനീഷ് പഠിച്ചു. മറ്റൊരു ഗുരുവും അനീഷിനുണ്ടായി. ഇങ്ങനെ രണ്ട് പേരില്‍ നിന്നും ആഭിചാര ക്രിയ പഠിച്ച അനീഷിനും കിട്ടി ഒരു മൂര്‍ത്തിയുടെ ശക്തി. ഈ മൂര്‍ത്തിയെ കിട്ടിയതോടെ അനീഷ് സ്വന്തമായി കേസുകള്‍ ഏറ്റെടുത്തു. പല ക്വട്ടേഷനുകളും ആഭിചാരത്തിലൂടെ ചെയ്തു. പിന്നീട് ഒന്നും ഏറ്റില്ല. ഇതോടെ നിരാശനായ അനീഷ് കരുതിയത് തന്റെ ശക്തികൂടി ചോർത്തിയെടുത്ത കൃഷ്ണനെന്ന ഗുരുവിന്റെ കറുത്ത കരങ്ങളെ കുറിച്ചാണ്.

ഇതോടെ ഗുരുവിനെ കൊന്ന് തന്റെ ശക്തിയും ഒപ്പം 300 മൂര്‍ത്തികളുടെ അനുഗ്രഹമുള്ള കൃഷ്ണന്റെ ശക്തിയും തട്ടിയെടുക്കാന്‍ അനീഷ് തീരുമാനിച്ചു. ആറുമാസമായി നടത്തിയ ഗൂഢാലോചന ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ നടപ്പിലാക്കിയത്. ഇതിനായി കൂട്ടുകാരൻ ലിബീഷിനെ സഹായിയാക്കി.ആദ്യ ദിവസം രാത്രിയില്‍ ഏല്ലാവരേയും വകവരുത്തി. രണ്ടാം ദിവസം രാത്രി രണ്ട് പേരും തിരിച്ചെത്തി. അപ്പോള്‍ മകന്‍ മരിച്ചിട്ടില്ലായിരുന്നു. മാനസിക വൈകല്യമുള്ള മകനെ ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം വീടിന് പുറത്ത് ആട്ടിന്‍ കൂടിന് സമീപം കുഴിയെടുത്ത് എല്ലാവരേയും കുഴിച്ചു മൂടി.

അപ്പോഴും മന്ത്രവാദിയായ വീട്ടിലെ ഗൃഹനാഥന് ജീവനുണ്ടായിരുന്നു. ഇങ്ങനെ ഗുരുവിനെ ജീവനോടെ കുഴിച്ചു മൂടി അനീഷ് സ്വന്തമാക്കിയത് അമ്പതോളം പവന്റെ സ്വര്‍ണം മാത്രമായിരുന്നില്ല ‘300 മൂര്‍ത്തികളുടെ’ ശക്തി കൂടിയായിരുന്നു.കൃഷ്ണന്റെ ശരീരത്തിലെ മുറിവുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്. കൃഷ്ണന്റെ സന്തസഹചാരിയായിരുന്ന ആശാന്‍ എന്നു വിളിപ്പേരുള്ള ബൈക്ക് മെക്കാനിക്കാണു മുഖ്യപ്രതി. കൃഷ്ണനെ മന്ത്രവാദങ്ങള്‍ക്കു കൂട്ടിക്കൊണ്ടുപോയിരുന്നത് ഇയാളാണ്. എന്നാല്‍ കൊലപാതകങ്ങള്‍ക്കുശേഷം ഇയാളെ കാണാതായിരുന്നു.

സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങള്‍ മുന്‍പു മറ്റൊരു കേസില്‍ പ്രതിയായിരുന്ന സഹായിയുമായി ചേര്‍ന്നതു പൊലീസിനു പെട്ടെന്നു പ്രതിയിലേക്ക് എത്താന്‍ സഹായിച്ചു. തിരുവനന്തപുരം സ്വദേശിയായ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബു ഉള്‍പ്പടെയുള്ളവരില്‍നിന്നു ലഭിച്ച വിവരങ്ങളും നിര്‍ണായകമായി. ഞായറാഴ്ച രാത്രി കൃത്യം നടത്തി തിങ്കളാഴ്ച പുലര്‍ച്ചെ നാലു പേരെയും കുഴിച്ചിടുമ്പോള്‍ കൃഷ്ണനും മകന്‍ അരുണിനും ജീവനുണ്ടായിരുന്നു. ആക്രമണത്തിനിടെ മകള്‍ ആര്‍ഷ ചെറുത്തുവെച്ചും അനീഷിന് ഈ ശ്രമത്തിനിടയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.അനീഷ് ആട്ടിന്‍കൂട്ടില്‍ കയറി ആടിനെ ആക്രമിച്ചതോടെ ആടുകള്‍ കരഞ്ഞു.

ആടുകളോട് കൃഷ്ണനുള്ള അടുപ്പം അനീഷിന് അറിയാമായിരുന്നു. സ്വന്തം കുട്ടികളെ പോലെയാണ് ആടിനെ പരിപാലിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ വീട്ടിനുള്ളില്‍ നിന്ന് കൃഷ്ണന്‍ രാത്രിയില്‍ വീട്ടിന് പുറത്തിറങ്ങാറില്ലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആടിനെ കരയിച്ചത്. അതിന് ശേഷം വീടിന് പുറകില്‍ കാത്തു നിന്നു. പ്രതീക്ഷിച്ചതു പോലെ കൃഷ്ണന്‍ ഇറങ്ങി വന്നു. പുറത്തിറങ്ങിയ കൃഷ്ണനെ ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു.

കൃഷ്ണന്‍ മരിച്ചുവെന്നു കരുതി വീട്ടിനുള്ളില്‍ കയറിയ അനീഷ് ഉറങ്ങിക്കിടന്ന ഭാര്യ സുശീലയുടെ (50) തലയിലും അടിച്ചു. ഇതിനിടയില്‍ ശബ്ദം കേട്ട് ആര്‍ഷ (21) ഉണര്‍ന്നു. ഇതോടെ അനീഷുമായി ആര്‍ഷ ഏറ്റുമുട്ടി. ആര്‍ഷയുടെ ചെറുത്തു നില്പിനിടയില്‍ അനീഷിന്റെ കൈയ്ക്കും പരിക്കുപറ്റി. ഇതിനിടെ ആര്‍ച്ചയെ കീഴ്‌പ്പെടുത്തിയ അനീഷ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു. പിന്നീടാണ് അര്‍ജുനെ (18) തലയ്ക്കടിച്ചത്. പിന്നീട് വീട്ടില്‍ പരിശോധന നടത്തി അലമാരയിലുണ്ടായിരുന്ന രൂപയും ഭാര്യയുടേയും മക്കളുടേയും ആഭരണങ്ങളും കവര്‍ന്നു.

അതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങവെ അര്‍ജുന്‍ അര്‍ദ്ധബോധാവസ്ഥയില്‍ ഇരിക്കുന്നത് കണ്ടു. ഇതോടെ വീണ്ടും പൈപ്പ് ഉപയോഗിച്ച്‌ അര്‍ജുന്റെ തലയ്ക്കടിച്ചു. എല്ലാവരുടേയും മരണം ഉറപ്പാക്കിയശേഷം ഇരുവരും അവിടെ നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ അങ്ങനെ കിടന്നാല്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടുവാന്‍ ഇവര്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് അയല്‍വാസികള്‍ ആരും എത്തില്ലായെന്ന് അറിയാമായിരുന്ന അനീഷും കൂട്ടുകാരനും തിങ്കളാഴ്ച രാത്രിയില്‍ വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തി.

ഇതും അനീഷിന്റെ പദ്ധതിയനുസരിച്ചാണ് നടപ്പാക്കിയത്. മൃതദേഹങ്ങള്‍ പരിശോധിക്കവേ കൃഷ്ണനും മകന്‍ ആര്‍ജുനും ജീവന്റെ തുടിപ്പുണ്ടായിരുന്നു. വീണ്ടും കത്തിയെടുത്ത് കുത്തി ഇവരുടെ മരണം ഉറപ്പാക്കിയശേഷം ഇരുവരും ചേര്‍ന്ന് ആട്ടിന്‍തൊഴുത്തിനോട് ചേര്‍ന്ന് കുഴിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ജഡങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുപോയി കുഴിയിലിട്ട് മൂടുകയായിരുന്നു. കൃഷ്ണനുള്ള അതീന്ദ്രീയ ശക്തികള്‍ ഇതോടെ തന്നില്‍ വന്നു ചേര്‍ന്നുവെന്ന് അനീഷും കരുതി.

കൊലപാത ശ്രമത്തിനിടെ അനീഷിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ആര്‍ച്ചയുടെ ചെറുത്ത് നില്‍പ്പായിരുന്നു ഇതിന് കാരണം. തലയിലും കമ്പിക്ക് അടി കിട്ടി. ആര്‍ച്ചയുടെ സഹോദരന് മാനസികമായ പ്രശ്‌നമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ ഇവര്‍ക്കെതിരെ ചെറുത്ത് നില്‍ക്കാന്‍ അയാള്‍ക്ക് ആയതുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button