Kerala

കൃഷ്ണന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ചുറ്റികയുടെ പിടി അടുത്തിടെ മാറ്റിയത്; കമ്പക്കാനം കൂട്ടക്കൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പുവടി എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു

വണ്ണപ്പുറം: വണ്ണപ്പുറത്ത് കൊല്ലപ്പെട്ട നാലംഗ കുടുംബത്തിലെ ഗൃഹനാഥനായ കൃഷ്‌ണൻ ആക്രമണം മുന്‍കൂട്ടി ഭയന്നിരുന്നതായി സൂചന. കൂടാതെ മക്കളായ ആര്‍ഷയുടേയും അര്‍ജുന്റെയും പെരുമാറ്റത്തിലും മരണഭയമുണ്ടായിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പുവടി എന്നിവ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. രക്തം പുരണ്ട നിലയില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയ ചുറ്റികയുടെ പിടി അടുത്തിടെ മാറ്റിയതാണെന്നും സൂചനയുണ്ട്. മന്ത്രവാദം മറയാക്കിയുള്ള വന്‍ സാമ്പത്തിക ഇടപാടുകൾ കൃഷ്‌ണൻ നടത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Read also: കമ്പകക്കാനം കൂട്ടക്കൊല : പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ ഫോൺ സംഭാഷണം പുറത്ത്

നെടുങ്കണ്ടം സ്വദേശി വഴി കൃഷ്‌ണൻ തമിഴ്നാട്ടിൽ പൂജയ്ക്കായി നിരന്തരം പോയിരുന്നു. പൂജയ്ക്ക് ചെല്ലുന്ന വീടുകളില്‍ കൃഷ്ണന്‍ വന്‍ തട്ടിപ്പാണ് നടത്തിയിരുന്നത്. ഇറിഡിയം , റൈസ് പുള്ളര്‍, ഇരുതലമൂരി എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് കൂടുമെന്നും ഇവ എത്തിച്ചു നല്‍കാമെന്നും പറഞ്ഞ് ചിലരുമായി സാമ്പത്തിക ഇടപാടുകളും ഇയാൾ നടത്തിയിരുന്നു. കൃഷ്ണനും സഹോദരങ്ങളുമായി സ്വത്തിനെ ചൊല്ലിയും തര്‍ക്കമുണ്ടായിരുന്നു. ഇതോടെ സഹോദരങ്ങളുമായി അകന്ന കൃഷ്ണന്‍ മാതാവ് മരിച്ചപ്പോള്‍ പോലും തറവാട്ട് വീട്ടില്‍ പോയിരുന്നില്ല. അതേസമയം കൊല നടന്ന വീട്ടില്‍ നിന്നും ആറു പേരുടെ വിരലടയാളങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button