ഹൈദരാബാദ്: തെലങ്കാനയിൽ മദ്യപിച്ച് ബോധം പോയ രണ്ട് യുവാക്കളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഇവരില്‍ ഒരാള്‍ കഴിച്ച ഭക്ഷണത്തിന്റെ പേരിലാണ് വിവാദങ്ങളുയര്‍ന്നിരിക്കുന്നത്. മദ്യപിച്ച് നടക്കാന്‍ പോലുമാകാത്ത വിധത്തിലായപ്പോഴാണ് രണ്ട് യുവാക്കളും വഴിയില്‍ കുത്തിയിരുന്നത്. ഇവരില്‍ ഒരാള്‍ വൈകാതെ തന്നെ മയങ്ങി. രണ്ടാമത്തെ യുവാവിന്റെ കയ്യില്‍ കറി വയ്ക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടുപോവുകയായിരുന്ന കോഴിയുണ്ടായിരുന്നു.
ഇതിനെയാണ് ഇയാൾ ജീവനോടെ തന്നെ തിന്നാന്‍ തുടങ്ങിയത് . സംഭവം കണ്ടുനില്‍ക്കുകയായിരുന്ന വഴിയാത്രക്കാരനാണ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ച ദൃശ്യം വലിയ വാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യമായതിനാല്‍ തന്നെ കൂടുതല്‍ പേര് ഇത് ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല. പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments