ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആശങ്ക പരത്തുന്നതിനിടെ ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി തിരിച്ചെത്തിയ 279 യാത്രക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. തിരിച്ചെത്തിയവരില്‍ 184 പേര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ തെറ്റാണെന്നും, ബന്ധപ്പെടാന്‍ സാധിക്കാത്ത 279 പേരില്‍ 92 പേര്‍ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും തെലങ്കാന പോലീസ് വ്യക്തമാക്കി.
ഡിസംബര്‍ 9ന് ശേഷം 1216 പേരാണ് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയിലേക്ക് തിരിച്ചെത്തിയത്. ഇവരില്‍ 937 പേരെ കണ്ടെത്തി പരിശോധന നടത്തിയെന്നും ഇവരില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെലങ്കാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജി. ശ്രീനിവാസ റാവു പറഞ്ഞു.പുതിയ വൈറസ് ബാധിച്ചവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ല.
read also : ദാവൂദ് ഇബ്രാഹിമിന്റെ മലയാളി കൂട്ടാളി 24 വർഷത്തിന് ശേഷം പിടിയില്‍
ജാഗ്രതയാണ് വേണ്ടത്. മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണമെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ ജി ശ്രീനിവാസ റാവു അറിയിച്ചു.പുതിയ വൈറസ് ബാധയേറ്റ 18 ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 79 പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പറഞ്ഞു.
Post Your Comments