Latest NewsIndia

സ്ഥാനാര്‍ത്ഥിയാകാൻ കഴിഞ്ഞില്ല, ബി ജെ പി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ജിഎച്ച്‌എംസി) തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയില്ല, ബിജെപി പ്രവർത്തക മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നച്ചറാം സ്വദേശിനിയായ അനുമുല വിജയലത റെഡ്ഡിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച വിജയലത ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നച്ചറാം ഡിവിഷനില്‍ നിന്ന് മത്സരിക്കാന്‍ വിജയലത ആഗ്രഹിച്ചിരുന്നു.

പാര്‍ട്ടി ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും, മത്സരാര്‍ത്ഥികളുടെ പേര് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തപ്പോള്‍ അവരുടെ പേരുണ്ടായില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന. കഴിഞ്ഞ ജിഎച്ച്‌എംസി തെരഞ്ഞെടുപ്പില്‍ വിജയലത ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നു.

അതേസമയം ഇത് രണ്ടാമത്തെ ആത്മഹത്യാ ശ്രമം ആണ്. ബുധനാഴ്ച മുഷിരാബാദില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ മനംനൊന്ത് ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് കൊളുത്തിയാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button