തൊടുപുഴ : തൊടുപുഴയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട നാലംഗ കുടുംബത്തെ കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട ആര്‍ഷയെ കുറിച്ച് ആര്‍ഷ പഠിച്ചിരുന്ന തൊടുപുഴ ഗവണ്മെന്റ് ബി.എഡ് കോളേജിലെ അധ്യാപകരുടേയും സഹപാഠികളുടേയും വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. ആര്‍ഷ രണ്ടാഴ്ച മുന്‍പ് കോളജിലെ കുട്ടികളുടെയും അധ്യാപകരുടെയും വാട്സാപ്പ് ഗ്രൂപ്പില്‍ ഒരാളെ കഴുത്തറത്തുകൊല്ലുന്ന ഭീകരദൃശ്യം പോസ്റ്റ് ചെയ്തതായി അധ്യാപകര്‍ പറഞ്ഞു. ഇതാവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പു നല്‍കിയതായും തൊടുപുഴ ഗവ. ബിഎഡ് കോളജിലെ അധ്യാപകര്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആര്‍ഷ ക്ലാസില്‍ മാറിയിരുന്നു കരയുന്നതും കൂട്ടുകാര്‍ കണ്ടിരുന്നു.
Read also : തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്
ആര്‍ഷ ഞായറാഴ്ച രാത്രി 10.53 വരെ വാട്സാപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നതായാണു സുഹൃത്തുക്കളില്‍നിന്നു ലഭിക്കുന്ന വിവരം. ഇതിനു ശേഷം അധികം വൈകാതെ കൊല നടന്നിട്ടുണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്. രാത്രിയിലെ ഫോണ്‍കോളുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു. തൊടുപുഴ ഗവ. ബിഎഡ് കോളജില്‍ ഒന്നാം വര്‍ഷ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥിനിയായിരുന്നു. തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിഎ എക്കണോമിക്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഎഡിനു ചേര്‍ന്നത്.
Post Your Comments